പ്രേമോദാരനായ് അണയൂ

പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

പധസാ.. ധനിസ പധനീ.. സനിധപ
പധമപമഗ... പധമപമഗ...
സരിഗമാ ഗരിഗാ രിസനിധപ 
പധസരി ഗമഗരി സാനിധാ

ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)

കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)

പ്രേമോദാരനായ് അണയൂ നാഥാ

പാധസരി ഗരി സനിധ
ഗഗരി മഗ ഗരി സധസാ

ഗരി സനിധ രിസസാ നിധപ 

പപധപ ധസനിധ പധരിസനിധപ

ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്ന ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കിൽ
 കാളിന്ദിപോലുമാലീലരാഗമോലുന്ന ചേലിലൊഴുകും

ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)

പ്രേമോദാരനായ് അണയൂ ദേവീ 
പ്രേമോദാരനായ് അണയൂ നാഥാ
 
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി 
ലയപൂർ‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ