ആകാശങ്ങളിലിരിക്കും | Aakaashangalirikkum

ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ

ആ...ആ.....

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ 
സ്വപ്നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ 
അപ്പം നല്‍കേണമേ
ആമേന്‍.. ആമേന്‍... ആമേന്‍...
                                              (ആകാശങ്ങളിലിരിക്കും)

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ 
അങ്ങു ഞങ്ങളെ നയിക്കേണമേ
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ...
ആമേന്‍... ആമേന്‍... ആമേന്‍...
                                             (ആകാശങ്ങളിലിരിക്കും)