ശാന്ത രാത്രി തിരു രാത്രി | Shantha Rathri Thirurathri

ശാന്ത രാത്രി തിരു രാത്രി 
പുല്‍കുടിലില്‍ പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരിറങ്ങിയ 
മണ്ണിന്‍ സമാധാന രാത്രി..
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) 
                                  (ശാന്ത..)

                    1
ദാവീദിന്‍ പട്ടണം പോലെ 
പാതകള്‍ നമ്മളലങ്കരിച്ചു .(2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും 
വീണ്ടും മനസ്സുകള്‍ പാടി 
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) 

                    2
കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ 
എങ്ങും ആശംസ തൂകി  (ഉണ്ണി പിറന്നൂ..)