എന്‍ മനോഫലകങ്ങളില്‍ | En Mano Bhalakangalil

എന്‍ മനോഫലകങ്ങളില്‍ 
നിന്റെ കല്പനയോടെയീ 
ജീവിതമാം സീനായ് മാമലയില്‍ 
എരിതീ ചെടിയായ്‌ വളരേണമേ യഹോവേ 
                                          (എന്‍ മനോ..)
                
മോശയാല്‍ യഹൂദരില്‍ 
മോചനം ചൊരിഞ്ഞവനെ (2)
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി 
നില്പു നിന്‍ മുന്‍പില്‍ ഞാന്‍ 
എന്റെ പാപമകറ്റണമെ
                                        (എന്‍ മനോ..)
                
എന്റെ ഈ ശരീരവും 
ജീവനും പൊതിഞ്ഞിടുവാന്‍ (2) 
മുകളില്‍ നീ മുകിലു പോല്‍ 
പരന്നൊഴുകണേ ഈ മരുഭൂവില്‍ 
പാറയില്‍ വെള്ളമായ്‌ 
എന്റെ ദാഹം തീര്‍ക്കണമേ 
                                        (എന്‍ മനോ..)