ഗോശാലയിൽ ഭൂജാതനായി | Goshalayil Bhoojaathanayi

ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്ന്  
ബെത്‌ലഹേം താഴ്വരയിൽ 
ആനന്ദ ധ്വനി മുഴങ്ങി 
 
തപ്പു താളം മേളമോടെ 
വീണ മീട്ടി ആർത്തു പാടാം 
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ 

ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്ന് 

പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ 
അഴക് ചാർത്തി വന്നുദിച്ച  ദിവ്യ താരമേ  
ലോക പാപമെല്ലാം തോളിലേറ്റിടാനായ് 
എളിമയോടെ ജാതനായ മഹിത സ്നേഹമേ 
പൊൻ പൈതലേ നിന്നെ 
വാഴ്ത്തിടുന്നിതാ ഞങ്ങൾ 
പൂനിലാവ് പെയ്യും നാൾ 
വാഴ്വിന്റെ രാത്രിയിൽ 

ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്ന്  
ബെത്‌ലഹേം താഴ്വരയിൽ 
ആനന്ദ ധ്വനി മുഴങ്ങി 
 
തപ്പു താളം മേളമോടെ 
വീണ മീട്ടി ആർത്തു പാടാം 
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ 

അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി 
മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ 
നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ 
താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു 
മാലാഖ വൃന്ദങ്ങളും 
സ്വർഗീയ സൈന്യങ്ങളും 
മിന്നാ മിന്നികളും 
നാഥന് സ്തുതി പാടുന്നു 

ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു 
ബെത്‌ലഹേം താഴ്വരയിൽ 
ആനന്ദ ധ്വനി മുഴങ്ങി 
 
തപ്പു താളം മേളമോടെ 
വീണ മീട്ടി ആർത്തു പാടാം 
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ 

ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്ന്