കണ്ണിലെന്റെ കണ്ണെറിഞ്ഞു | Kannilente Kannerinju

യാ റഹീം! യാ കരീം! യാ ബസ്വീർ
യാ ബസ്വീർ! യാ ലത്തീഫ്! യാ ബസ്വീർ
യാ കബീർ! യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ് യാ ബസ്വീർ
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

അഹ്മദീ യാ നബീ ഹാഷിമി ആഷിഖി
അപ്സെ മിലായേ രെഹം സാരെ
യാ മുബീൻ യാ നസീർ
യാ നാജി മുഹമ്മദി
ആക ഹേ ഖുധായ തും ഹമാരേ ഹൈ

യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ്

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം 
കണ്ടമാനം ഖൽബു കൊണ്ട് മിണ്ടണം ,
കുന്നിലേറി  പോവണം പുല്ലു പോലെ പാടണം,
കൊഞ്ചിയീ കടത്തു തോണിക്കുള്ളിലേറി നീന്തണം (2)

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം 
കാട്ടുചെമ്പകം പൂത്ത  കാവിലെത്തണം ,
കാറ്റുപോലും  കണ്ടിടാതെ  ചേർന്നിരിക്കണം ,
മാതളപ്പഴം  പങ്കു ചേർന്ന്  തിന്നണം,
ചെഞ്ചുകപ്പ് ചുണ്ടിലെന്റെ ചുണ്ടു മുത്തണം

പട്ടുടുപ്പിനെ പൊതിഞ്ഞോരത്തർ എന്നപ്പോൾ,
ഒന്നു തമ്മിലായി  വിടാതെ ഒട്ടി നിക്കണം ,
ഹമ്മ് വിണ്ണിലെ പന്തലിൽ ഒപ്പനയ്ക്ക് ചോടുവച്ച് കൂടുമോ,
വെണ്ണിലാ ചന്ദ്രികേ കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം  

ഓത്തുപള്ളിയിൽ കേട്ട കേശുപാട്ടിലെ,
ഒന്നു ചേർന്ന രണ്ടുകുഞ്ഞ് ജിന്നുപോലെ നാം,
ഓർമ്മ നെയ്തൊരാ  ഞാറ്റു പൂവരമ്പിലെ,
ഒടിയോടി അന്തിവാനിൻ ഉമ്മറം വരെ ,

നുള്ളി നോക്കി ഞാൻ കിനാവു കണ്ടതാകുമോ,
ഉള്ളിനുള്ളിലായി പെരുത്തോരാശയാകുമോ,
നെഞ്ചിലോ ചിഞ്ചില്ലം ദഫ്എടുത്തു കൊട്ടിടുന്നു പോരുമോ,
നീയുമെൻ കൺമണി,

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം 
കണ്ടമാനം ഖൽബു കൊണ്ട് മിണ്ടണം ,
കുന്നിലേറി  പോവണം പുല്ലു പോലെ പാടണം,
കൊഞ്ചിയീ കടത്തു തോണിക്കുള്ളിലേറി നീന്തണം

യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ.