മെറി മെറി മെറി ക്രിസ്ത്മസ്‌ | Merry Merry Merry Christmas

മെറി മെറി മെറി ക്രിസ്ത്മസ്‌..ഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌ ഹ ഹ ഹ 
മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)
ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌ ഹ ഹ 

1
ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍
വാനിടവും ഭൂവനവും മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍ (2)
തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമേ
പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌ ഹ ഹ 

2
ഈ നാളില്‍ ദുഃഖങ്ങള്‍ പരിചോടകന്നീടുമേ
എളിയവരില്‍ എളിയവനാം രക്ഷകനും ജാതനായ്‌ (2)
ദ്വേഷങ്ങള്‍ ഇനിയില്ല പകയും മറന്നിടൂമേ..
അവന്‍ കൃപയാല്‍ നാമെല്ലാം ഒന്നായ്‌ മാറിടുമേ..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌...ഹ ഹ