ദൈവം നിരുപമ സ്നേഹം | Daivm Nirupama Sneham

ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയൂം നിർജ്ജരിയല്ലോ
നിറയെ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല സ്നേഹം 
നിരുപമസ്നേഹം 
                                       (ദൈവം..)

കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം 
                                       (ദൈവം..)

ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം 
                                       (ദൈവം..)