രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ | Rakshaka Ente Paapabharamellam

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ 
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ 
ഇടയ വഴിയില്‍ നീ അഭയമരുളൂ             
                                                 ( രക്ഷകാ..)
1
ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ 
കണ്ണീരും തൂകുന്നിതാ                 
                                                ( രക്ഷകാ..)
2
നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)
ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ 
കാരുണ്യം ചൊരികില്ലയോ             
                                                ( രക്ഷകാ..)