പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാടൂ തംബുരുവും
കിന്നരവും താളവുമായ്
(പുല്‍ക്കുടിലില്‍...)
1
മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം ( 2 )
(പോരൂ മണ്ണിലെ..)
2
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം ( 2 )
(പോരൂ മണ്ണിലെ..)
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം