പൈതലാം യേശുവേ | Paithalaam Yesuve

പൈതലാം യേശുവേ.. 
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. 
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)

ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം...

താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍ 
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു 
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) 
                                   (പൈതലാം..) 

ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും 
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) 
                                   (പൈതലാം..)