കണ്ണും കണ്ണും കാത്തിരുന്നു | Kannum Kannum Kaathirunnu

കണ്ണും കണ്ണും കാത്തിരുന്നു
മന്നിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്ന്

ആകാശവീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
തരാട്ടുപാടി ഉറക്കീടുവനായ്
മനതാരിൽ നിനച്ചിരുന്നു ( 2 )

ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം ( 2 )

കണ്ണും കണ്ണും കാത്തിരുന്നു…

ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞ ദിനം
ആലോലമാട്ടി ലാളിച്ചിടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു ( 2 )

ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം ( 2 )

കണ്ണും കണ്ണും കാത്തിരുന്നു...