കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ് ജന്മമേകി ഈശൻ ( 2 )
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും ( 2 )
ആഹാ ഞാൻ എത്ര ഭാഗ്യവാൻ...
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ ( 2 )
പാരിതിൽ സ്നേഹ സൂനം വിതറി
കാൽവരിയിൽ നാഥൻ പാദമിടറി ( 2 )
ആഹാ ഞാൻ എത്ര ഭാഗ്യവാൻ...
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ
മഹിമ കാട്ടി യേശുനാഥൻ