മാണിക്യവീണയുമായെൻ | Maanikyaveenayumaayen

മാണിക്യവീണയുമായെൻ
മനസ്സിൻ്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിൻ്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
എൻ മുഖം കാണുമ്പോൾ നിൻ കണ്മുനകളിൽ
എന്തിത്ര കോപത്തിൻ സിന്ദൂരം
എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൗനം
എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൗനം
മാണിക്യവീണയുമായെൻ
മനസ്സിൻ്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിൻ്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊൻ വെയിൽ വന്നല്ലോ
നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാൻ
നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാൻ
മാണിക്യവീണയുമായെൻ
മനസ്സിൻ്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിൻ്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ