സാഗരങ്ങളേ | Saagarangale

സാഗരങ്ങളേ... പാടി ഉണർത്തിയ 
സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ 
സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
പോരൂ നീയെൻ ലോലമാമീ 
ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ
ആ ആ ആ ആ
                                                                      (സാഗരങ്ങളേ)

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
ആ ആ ആആ
                                                                       (സാഗരങ്ങളേ)

കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആആ
                                                                         (സാഗരങ്ങളേ)