മഞ്ഞുപെയ്യുന്നൊരു രാവിൽ
മരം കോച്ചുന്ന പാതിരാവിൽ
മന്നിൽ മനുജനായി കന്യകാ സൂനുവായി
ദൈവസുതൻ പിറന്നേ
ബെത്‌ലെഹെമിൽ ഉണ്ണിയേശു പിറന്നേ ( 3 )
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
തഞ്ചത്തിലാടിവാ താരകളെ
മാമുണ്ട് മാമരത്തിൽ
തക തക തക തക തകധിമിതോം
മാമുണ്ട് മാമരത്തിൽ കുറുകും രാക്കിളിക്കൂട്ടങ്ങളേ
തേനുണ്ട് പൂവിനുള്ളിൽ മയങ്ങും
ചേലെഴും പൂമ്പാറ്റയേ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
തഞ്ചത്തിലാടിവാ താരകളെ
ല ല്ലാ ലാ ല ലാ
ല ല ല്ലാ ല ല്ലാ ലാ ല ലാ ( 4 )
താരകകുഞ്ഞുങ്ങളേ
തക തക തക തക തകധിമിതോം
താരകകുഞ്ഞുങ്ങളേ
മേലെനിന്നും താഴേക്കിറങ്ങി വായോ
മിന്നാമിനുങ്ങുകളെ മിന്നിവായോ
ഉണ്ണിക്ക് വെട്ടവുമായി
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
തഞ്ചത്തിലാടിവാ താരകളെ
ഗ്ലോറിയാ ഗീതവുമായി
തക തക തക തക തകധിമിതോം
ഗ്ലോറിയാ ഗീതവുമായി
മാലാഖമാർ വാനിൽ പറന്നിടുന്നു
ദൈവത്തിനു മഹത്വം
ശാന്തിയും സന്മനസ്സുള്ളവർക്ക്
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
തഞ്ചത്തിലാടിവാ താരകളെ
മന്നവർ മൂവരും
തക തക തക തക തകധിമിതോം
മന്നവർ മൂവരും പൊന്നുമീറ കുന്തിരിക്കം വച്ചിതാ
കുമ്പിട്ടാരാധിക്കുന്നെ പുൽക്കൂട്ടിൽ
രാജാധിരാജാവിനേ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
താളത്തിൽ ആടിടാൻ വാ
താരാട്ടിൻ ഈണമീ രാവിൽ മൂളാൻ
മഞ്ഞുപെയ്യുന്നൊരു രാവിൽ
മരം കോച്ചുന്ന പാതിരാവിൽ
മന്നിൽ മനുജനായി കന്യകാ സൂനുവായി
ദൈവസുതൻ പിറന്നേ
ബെത്‌ലെഹെമിൽ ഉണ്ണിയേശു പിറന്നേ ( 2 )
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
ഹല്ലേലൂയാ പാടാൻ വായോ വായോ വായോ വാന ദൂദരെ
തകധിമി താളത്തില് തഞ്ചത്തിലാടിവാ താരകളെ
തഞ്ചത്തിലാടിവാ താരകളെ