അതിരുകൾ മതിലുകൾ
വരഞ്ഞീടാക്കണമേ
അറിവുകൾ നിറവുകൾ
പകർന്നേ നിറയണെ
കനിവുന്നോവുമറിഞ്ഞേ
എരിവും കുളിരുമറിഞ്ഞേ
പൊരിയും വെയിലിലുലഞ്ഞേ
ചൊരിയും മഴയിലലിഞ്ഞേ
തുടരണം തുടരണം മനുഷ്യാ വാസ ഗതി
തുടരണം തുടരണം മനുഷ്യാ വാസ ഗതി
ഒരേ ഭൂമി ഒരേ വാനം
ഒരേ മണ്ണിൻ വേരുകൾ നാം
വളർന്നാലും തളർന്നാലും
ഒരേ വേരിൻ ജ്വാലകൾ നാം
താളങ്ങൾ കൂടിച്ചേരും
താരങ്ങൾ താനെ പൂക്കും
നാളെക്കായി സ്വപ്നം കാണും നാം
ഓരോരോ തുള്ളികളല്ലോ നാം
ചേരുമ്പോൾ വാൻ കടലല്ലേ നാം
ഓരോരോ തുള്ളികളല്ലോ നാം
ചേരുമ്പോൾ വാൻ കടലല്ലേ നാം
അതിരുകൾ മതിലുകൾ
വരഞ്ഞീടാക്കണമേ
അറിവുകൾ നിറവുകൾ
പകർന്നേ നിറയണെ
കരഞ്ഞാലും ചിരിച്ചാലും
അതിൽചേരും നാമൊരുപോൽ
നിറഞ്ഞാലും മൊഴിഞ്ഞാലും
സദാ നീങ്ങും പൂമ്പുഴ നാം
ഓളങ്ങൾ കൈകൾ കോർക്കും
തീരങ്ങൾ താലോലിക്കും
തീരാതെ നീന്തിപ്പോകും നാം
ഓരോരോ മൺതരിയല്ലേ നാം
ചേരുമ്പോൾ വൻകരയല്ലേ നാം
ഓരോരോ മൺതരിയല്ലേ നാം
ചേരുമ്പോൾ വൻകരയല്ലേ നാം
അതിരുകൾ മതിലുകൾ
വരഞ്ഞീടാക്കണമേ
അറിവുകൾ നിറവുകൾ
പകർന്നേ നിറയണെ
കനിവുന്നോവുമറിഞ്ഞേ
എരിവും കുളിരുമറിഞ്ഞേ
പൊരിയും വെയിലിലുലഞ്ഞേ
ചൊരിയും മഴയിലലിഞ്ഞേ