താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
( താമസമെന്തേ )
തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ (2)
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍