നാടിന്‍ നന്മകനെ പൊന്‍മകനെ മുത്തായവനേ
മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ
കാലം കാത്തുവച്ച രക്ഷകനേ സംഹാരകനേ
ഞങ്ങൾക്കണ്ണനായി വന്നവനേ
മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ
കാലം കാത്തുവച്ച രക്ഷകനേ സംഹാരകനേ
ഞങ്ങൾക്കണ്ണനായി വന്നവനേ
ഭയമേ മാറിപ്പോ നീ അണ്ണന്‍ വന്നാല്‍ കുമ്പിട്ട് നില്ല്
ഇരുട്ടില്‍ സിറ്റി വാഴും രാജാവൊത്തു എല്ലാരും സുല്ല്
ഇവനെ തൊഴുവാനായ് എന്നും ജന തിരക്ക്
കാലം എടുത്തുവച്ച സ്വര്‍ഗം പോലും അണ്ടര്‍വേള്‍ഡ്
Illuminati, Illuminati അണ്ണന്‍ തനി നാടന്‍ കൊലമല്ലോ minati (2)
പേന കത്തി കൊണ്ട് വിദ്യാരംഭം കുത്ത് ഹരിശ്രീ
തോക്കിന്‍ കാഞ്ചി വലി ശീലം പണ്ടേ മാറാത്ത വ്യാധി
നെഞ്ചില്‍ പൂട്ടി വെച്ചോരങ്ക കലി തീരാത്ത വാശി
അണ്ണന്‍ മീശ വെച്ചോരാട്ടപുലി
ഇടയാന്‍ വന്നോരുക്കും നിന്നോരുക്കും പണ്ടേ ആപത്ത്
കട്ട ചോര കൊണ്ട് ജൂസടിച്ച് സോഡ സർബത്ത്
നൊടിയില്‍ മദയാനേ മെരുക്കിടും കരുത്ത്
ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തില്‍ പത്ത്
Illuminati Illuminati അണ്ണന്‍ തനി നാടന്‍ കൊലമല്ലോ minati (2)
ഉലകിതില്‍ ആരോടും തോല്‍ക്കാ വീരന്‍
കരളിതില്‍ അമ്മയ്ക്കായ് തേങ്ങും പൈതല്‍
മടിയില്‍ പാലൂട്ടും സ്നേഹം നീയേ
മറഞ്ഞോ താലാട്ടാനെന്തേ
കരയാന്‍ കണ്ണീരില്ല കണ്ണീരൊഒപ്പാന്‍ ആരും പോരണ്ട
എരിയും മുങ്ങാ കണ്ണില്‍ കോപം കൊള്ളും സംഹാരമൂര്‍ത്തി
മരണം പാടിവാതില്‍ കടന്നിടാന്‍ മടിക്കും
ബോംബെ നഗരമിവന്‍ വരുന്ന ദിനം സ്വപ്നം കാണും
Thna nana (2) thana thananana thananana tha na na (2) [2]
Illuminati Illuminati അണ്ണന്‍ തനി നാടന്‍ കൊലമല്ലോ minati (2)