താരം പൊൻ താരം

താരം പൊൻ താരം  മേലേ വാനിതിൽ പുഞ്ചിരി തൂകി 
താഴേ ഈ മന്നിൽ ദിവ്യ ആനന്ദ ഗാനവും കേട്ടു 

മാലാഖാ വൃന്ദത്തിൻ ഗാനം - ഗാനം 
മാലോകർക്കായി വന്ന ദാനം - ദാനം  (2)

രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു 
പാവനമാം പുഞ്ചിരിയായ് പാപമകന്നു (2)

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... ഉം... താരം...

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... പൊൻ... താരം...

താരം... പൊൻ... താരം...
മാനവ മോചന മന്നയായി മാറുവാൻ 
അവനിയിൽ വന്നൊരു താരം താരം 
എളിമതൻ ശ്രേഷ്ഠമാം കാഴ്ചയായി ജീവിതം 
ഏകി ആരാധിപ്പു ഞാനും ഞാനും 

താരം... പൊൻ... താരം...

പുതുവഴി മൊഴിയും - താരം 
പുതുപുലരൊളിതൻ - താരം 
ദയകരകവിയും - താരം 
അതിശയകരമാം - താരം 

ഇന്നോളം കാണാത്ത താരം 

ഇടവിടാതെ ഇവിടെനിക്കു കൃപതരുമൊരു  താരം 
കരകവിഞ്ഞു കരുണതൂകി  കൃപമലരൊരു താരം 

താരം പൊൻ  താരം കൺചിമ്മുന്നിതാ 
പാപം നിൻ ഭാരം പോയി മായുന്നിതാ 
അസുലഭമൊരു താരം - താരം... താരം...

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... ഉം... താരം...

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... പൊൻ... താരം...

താരം... പൊൻ... താരം...
പാപികൾ പീഡിതർക്കാശ്രയമാകുവാൻ 
അകമഴിഞ്ഞലിയുന്ന   താരം താരം 
രോഗികൾക്കേറ്റവും ശ്രേഷ്ഠനാം വൈദ്യനായി 
അരികിലണഞ്ഞൊരു താരം താരം

താരം... പൊൻ... താരം...
അനുചരിലലിവായ്  - താരം
അനുദിനമണയും - താരം 
വരമഴ പൊഴിയും - താരം 
വൻ കനിവൊഴുകും - താരം 

എന്നാളും അലിവേകും താരം 

ഗഗന താരം ധരയിലെന്നും നരനൊരു പ്രിയ ദാനം 
നരനിൽ നിന്നും മരണ ഭീതി ചിരമകറ്റിയ താരം

താരം പൊൻ താരം പൂന്തെന്നൽ വീശി 
മാലോകർക്കേവർക്കും മാന്നാ വിതറി 
അനുപമമൊരു താരം - താരം... താരം ... 

താരം പൊൻ താരം മേലേ വാനിതിൽ പുഞ്ചിരി തൂകി 
താഴേ ഈ മന്നിൽ ദിവ്യ ആനന്ദ ഗാനവും കേട്ടു 

മാലാഖാ വൃന്ദത്തിൻ ഗാനം - ഗാനം 
മാലോകർക്കായി വന്ന ദാനം - ദാനം (2)

രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു 
പാവനമാം പുഞ്ചിരിയായ് പാപമകന്നു (2)

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... ഉം... താരം...

താരം... താരം... താരം... 
താരം... താരം... താരം... 
താരം... താരം... താരം... 
താരം... പൊൻ... താരം...